Mon - Sat : 9.00 am - 04:00 pm
ശാസ്താംകോട്ട : രാജഗിരി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിന്റെ അസ്സി. ഡയറക്ടർ ആയിരുന്ന മിസ്സ് ജൂഡി തോമസിന്റെ ഓർമ്മകൾക്ക് മൂന്നു വർഷം തികയുന്ന ഈ വേള അശരണർക്കുള്ള കൈത്താങ്ങായി മാറ്റിയാണ് ബ്രൂക്ക് ഇന്റർനാഷണൽ ആചരിച്ചത്. വീടില്ലാതിരുന്ന പോരുവഴി പഞ്ചായത്തിലെ ഒരു നിർധന കുടുംബത്തിന് പഞ്ചായത്ത് പ്രസിഡന്റ് വിനുമംഗലത്തിന്റെ സാന്നിധ്യത്തിൽ ബ്രൂക്ക് ഡയറക്ടർ റവ. ഫാദർ. ഡോ. എബ്രഹാം തലോത്തിൽ പുതിയ വീടിന്റെ താക്കോൽ ദാനം നിർവ്വഹിച്ചു. തുടർന്ന് സ്കൂളിലെ ജൂഡി തോമസിന്റെ സ്മൃതി മണ്ഡപത്തിൽ പ്രത്യേക സ്മരണാഞ്ജലിയും പുഷ്പാർച്ചനയും നടന്നു.