Mon - Sat : 9.00 am - 04:00 pm
രാജഗിരി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിന്റെ അസ്സി. ഡയറക്ടർ ആയിരുന്ന മിസ്സ് ജൂഡി തോമസിന്റെ ജൂഡി തോമസ് മെമ്മോറിയൽ സ്പെൽബീ: ചാമ്പ്യന്മാരായി ബ്രൂക്ക് ഇന്റർനാഷണൽ
ശാസ്താംകോട്ട : രാജഗിരി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിന്റെ അസ്സി. ഡയറക്ടർ ആയിരുന്ന മിസ്സ് ജൂഡി തോമസിന്റെ ഓർമ്മയ്ക്കായി നടത്തുന്ന നാലാമത് ജൂഡി തോമസ് മെമ്മോറിയൽ സ്പെൽബീ മത്സരത്തിൽ ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ ചാമ്പ്യന്മാരായി.തിരുവനന്തപുരം സർവോദയ സെൻട്രൽ വിദ്യാലയ രണ്ടാം സ്ഥാനവും അഞ്ചൽ സെന്റ് ജോൺസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.പ്ലസ് വണ്ണിലെ ജീവൻ സജു ജോർജും ഒൻപതാം ക്ലാസ്സിലെ ജോനാ ഫ്രാൻസിസുമാണ് ബ്രൂക്കിനായി മത്സരിച്ചു ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്..സ്കൂൾ ആഡിറ്റോറിയത്തിൽ വച്ചു നടന്ന വാശിയേറിയ മത്സരത്തിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി പന്ത്രണ്ടോളം സ്കൂളുകളാണ് മത്സരരംഗത്തുണ്ടായിരുന്നത്. അതിൽ നിന്നും കായംകുളം ഗായത്രി സെൻട്രൽ സ്കൂൾ, അഞ്ചൽ സെന്റ്. ജോൺസ്, കരിക്കം ഇന്റർനാഷണൽ, കൊല്ലം എസ്. എൻ. സെൻട്രൽ സ്കൂൾ , തിരുവനന്തപുരം സർവോദയ സെൻട്രൽ വിദ്യാലയ ബ്രൂക്ക് ഇന്റർനാഷണൽ എന്നീ ആറു സ്കൂളുകളായിരുന്നു ഫൈനലിൽ എത്തിയിരുന്നത്. സ്പെൽ മാസ്റ്റർ എൻ.ഗോപകുമാർ ആയിരുന്നു അഞ്ച് റൗണ്ടുകളായി നടന്ന സ്പെൽ ബീ മത്സരങ്ങളുടെ മോഡറേറ്റർ.