Mon - Sat : 9.00 am - 04:00 pm
കായംകുളം : പുള്ളിക്കണക്ക് ഗായത്രി സെൻട്രൽ സ്കൂളിൽ വെച്ചുനടന്ന കൊല്ലം സഹോദയ കലോത്സവത്തിൽ ഫസ്റ്റ് റണ്ണറപ്പായി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ മാറി.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ജില്ലകളിലെ നാല്പതോളം സ്‌കൂളുകളുടെ സംഘടനയായ കൊല്ലം സഹോദയയുടെ ആഭിമുഖ്യത്തിൽ നടന്ന സർഗ്ഗോത്സവം 2025 ൽ കാറ്റഗറി-1 (I-IV)ൽ സെക്കന്റ് റണ്ണപ്പായും കാറ്റഗറി IV (XI-XII) ൽ ചാമ്പ്യന്മാരായും മാറിയതോടെ 817 പോയിന്റുകളോടെയാണ് ബ്രൂക്ക് ഇന്റർനാഷണൽ ഫസ്റ്റ് റണ്ണറപ്പായത്.കാറ്റഗറി 1 - 54 പോയിന്റ്, കാറ്റഗറി 2 - 243 പോയിന്റ, കാറ്റഗറി 3 - 351 പോയിന്റ് , കാറ്റഗറി 4 - 287 പോയിന്റ് എന്നിങ്ങനെ ആയിരുന്നു ബ്രൂക്കിന്റെ പോയിന്റ് നില. 823 പോയിന്റുകളോടെ കാരംകോട് വിമല സെൻട്രൽ സ്കൂളാണ് ചാമ്പ്യന്മാരായത്.810 പോയിന്റോടെ ഗായത്രി സെൻട്രൽ സ്കൂൾ സെക്കന്റ് റണ്ണറപ്പായി.കായംകുളം എം എൽ എ യു പ്രതിഭാ ഹരി കൊല്ലം സഹോദയ പ്രസിഡന്റ് റവ. ഫാദർ ഡോ. ജി. എബ്രഹാം തലോത്തിൽ എന്നിവർ ചേർന്ന് വിദ്യാർത്ഥികൾക്ക് സമ്മാനദാനം നിർവ്വഹിച്ചു.ഒൻപത് വേദികളിൽ 240 മത്സര ഇനങ്ങളിലായി 2500 ഓളം കലാ പ്രതിഭകളാണ് മത്സരങ്ങളിൽ പങ്കെടുത്തത്.